കോഴിക്കോട്: സ്വകാര്യ ബസ്സിനു മുന്നിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ അപകടകരമായ അഭ്യാസപ്രകടനം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പന്നിയങ്കര പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫർഹാനെതിരെയാണ് (29) കേസ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വ്യാഴാഴ്ച വൈകിട്ട് മീഞ്ചന്ത ബൈപാസിലായിരുന്നു സംഭവം. ബസിനു മുന്നിൽ യുവാവ് പതുക്കെ യാത്ര ചെയ്തതിൽ ബസ് ഡ്രൈവർ ഹോൺ മുഴക്കി. തുടർന്ന് യുവാവ് സ്കൂട്ടറിൽ നടുറോഡിൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞു ബസ് ഡ്രൈവറെ ശകാരിക്കുകയും ചെയ്തു.
സംഭവം ബസിലെ യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യങ്ങളിൽ പങ്കുവച്ചു. ഇതോടെ വിഡിയോ വൈറലായി. യുവാവിന്റെ സ്കൂട്ടർ യാത്രയ്‌ക്കിടയിലെ അഭ്യാസം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു മോട്ടർ എൻഫോഴ്സമെന്റ് വിഭാഗം നടപടി തുടങ്ങി. വാഹനവും രേഖകളുമായി ചേവായൂർ മോട്ടർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാനാണു യുവാവിനു നോട്ടിസ് നൽകിയത്. ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്നാണ് അറിയുന്നത്. വീഡിയോ👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




