280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കില്‍ ‘ചീറിപ്പാഞ്ഞു’, ഒരു കൈവിട്ട് അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ അറസ്റ്റ്

0
3235

ദുബൈ: ദുബൈയില്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെയാണ് പൊലീസിന്‍റെ നടപടി. അപകടകരമായ രീതിയില്‍ ഇയാള്‍ വാഹനോടിക്കുന്ന വീഡിയോ അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഒരു കൈ കൊണ്ട് ഇയാള്‍ ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ കാണാം. യുവാവിന്‍റെ ബൈക്ക് ദുബൈ പൊലീസ് പിടിച്ചെടുത്തു. 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. ദുബൈ പോലീസ് പുറത്ത് വിട്ട വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക