ദുബൈ: ദുബൈയിൽ സന്ദർശക വീസയിൽ എത്തി രോഗബാധിതനായ തൃശൂർ ചേലക്കര വരവൂർ ചേലൂർ സ്വദേശി മൊയ്‌ദീൻ കുട്ടിയെ ഇന്ത്യൻ കോൺസുലേറ്റിന്റേയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. ദുബായിലെത്തി കുഴഞ്ഞു വീണ ഇദ്ദേഹത്തെ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വളരെ ഗുരുതര നിലയിൽ കഴിഞ്ഞ മൊയ്ദീൻ കുട്ടിക്ക് റാഷിദ് ഹോസ്പിറ്റലിലെ മെഡിക്കൽ വിഭാഗം ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ നൽകിയിരുന്നു. പിന്നീട് പിന്നീട് അപകടനില തരണം ചെയ്തതോടെയാണ് കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.
ഏകദേശം രണ്ടര ലക്ഷം ദിർഹത്തിന്റെ അടുത്ത് വന്ന ആശുപത്രി ചെലവുകൾ വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഇദ്ദേഹത്തിൻ്റെ മകൻ പിതാവിൻ്റെ കാര്യം ദുബായ് ചേലക്കര കെഎംസിസി ഭാരവാഹികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ഇതേ തുടർന്ന് സാമൂഹിക പ്രവർത്തകൻ ആയ നസീർ വാടാനപ്പള്ളിയുടെ ഇടപെടലിലൂടെ ആശുപത്രി ചെലവുകൾ പൂർണമായി ഒഴിവാക്കി. ഇദ്ദേഹത്തിന്റെ യാത്രാ തടസ്സങ്ങളെല്ലാം ഇന്ത്യൻ കോൺസുലേറ്റ് വഴി ശരിയാക്കി.
യാത്രയിൽ സഹായത്തിനായി കൂടെ പോകാനുള്ള ആളുടെയും മൊയ്‌ദീന്റെയും യാത്രക്കുള്ള ടിക്കറ്റുകളും ഇന്ത്യൻ കോൺസുലേറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞാണ് മൊയ്ദീൻ കുട്ടി മടങ്ങിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




