ഇനി ആഴ്ചതോറും കോടികളുടെ ഭാഗ്യം: ‘ലക്കി ഡേ’യിൽ മൂന്ന് ഭാഗ്യവാന്മാർ

0
32

ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലെ 28-ാമത് ഫലങ്ങൾ പ്രഖ്യാപിച്ചു. പുതിയ പ്രതിവാര ശനിയാഴ്ച ഫോർമാറ്റിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. മൂന്ന് പേർക്ക് ‘ലക്കി ചാൻസ്’ വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. 

ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ‘ലക്കി മന്ത്’  വിഭാഗത്തിൽ 5 എന്ന അക്കമാണ് വിജയികളെ നിർണയിച്ചത്. ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടിയ ലക്കി ചാൻസ് ഐഡികൾ ഇവയാണ്: ഡിഇ8150622, സിസി5326319, ബിബി2657706. ഇതുവരെയായി ലക്കി ചാൻസ് ഐഡി വഴി 180 വിജയികൾ സമ്മാനങ്ങൾ കൈപ്പറ്റിയതായി ലോട്ടറി അധികൃതർ വ്യക്തമാക്കി.

∙ പുതിയ ഫോർമാറ്റ് പ്രാബല്യത്തിൽ
യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പരിഷ്കരിച്ച ഫോർമാറ്റ് അനുസരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇനിമുതൽ ‘ലക്കി ഡേ’ നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും നടത്തപ്പെടും. പുതിയ ഫോർമാറ്റ് അനുസരിച്ച് ഗ്രാൻഡ് പ്രൈസായി 30 ദശലക്ഷം ദിർഹമും സെക്കൻഡ് പ്രൈസായി 50 ലക്ഷം ദിർഹമും നൽകും. കൂടാതെ, ‘ലക്കി ചാൻസ്’ വിഭാഗത്തിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും.

നവംബർ 29-ന് നടന്ന നറുക്കെടുപ്പോടെ 100 ദശലക്ഷം ദിർഹത്തിന്റെ പഴയ ‘ലക്കി ഡേ’ ജാക്ക്‌പോട്ട് ഫോർമാറ്റ് അവസാനിച്ചിരുന്നു. 26 നറുക്കെടുപ്പുകളും 147 ലക്ഷം ദിർഹത്തിന്റെ സമ്മാന വിതരണവും ഒരു ലക്ഷത്തിലധികം വിജയികളെയും അഞ്ച് 10 ലക്ഷം ദിർഹം വിജയികളെയും സമ്മാനിച്ച ശേഷമാണ് ലോട്ടറിയുടെ ആദ്യ ഘട്ടം അവസാനിച്ചത്.