പ്രാഗ്:‘കാശുമഴ’ പെയ്താൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു ഭാഗ്യമഴ നനഞ്ഞതിന്റെ സന്തോഷത്തിലാണ് ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശം. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്!
ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു രസകരം. ടിവി അവതാരകനും ഇൻഫ്ലുവൻസറുമായ കാമിൽ ബർതോഷ്ക് എന്ന കസ്മയാണ് നാട്ടുകാരെ ഞെട്ടിച്ച് കാശുമഴ പെയ്യിച്ചത്. ഒരു ദശലക്ഷം ഡോളറിന്റെ നോട്ടുകൾ നിറച്ച വലിയ പെട്ടി ഹെലികോപ്റ്ററിൽ തൂക്കിയിട്ടായിരുന്നു പ്രകടനം.
ഒരു മത്സരം നടത്തി വിജയിക്കുന്നയാൾക്ക് ഇത്രയും തുക ഒരുമിച്ചു നൽകാനായിരുന്നു കസ്മയുടെ ആദ്യ പദ്ധതി. ഇതു ഫലപ്രദമാകാതെ വന്നപ്പോഴാണു ഹെലികോപ്റ്ററിൽനിന്നു കറൻസി നോട്ടുകൾ താഴേക്ക് വലിച്ചെറിയാമെന്ന ആശയത്തിലെത്തിയത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി പണം വിതരണം ചെയ്യാമെന്നും തീരുമാനിച്ചു.
https://twitter.com/Clipshoww/status/1717272732763554110?t=3grWEcciVPxSPZESC4XMnA&s=19

