കൂടുതൽ വിവരങ്ങൾ
റിയാദ്: സഊദി അറേബ്യയില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത. ഇതേ തുടർന്ന് അഞ്ച് പ്രവിശ്യകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മക്ക, ജിസാന്‍, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ, അസീര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടി കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിസാനില്‍ അല്‍ഹര്‍ത്, അല്‍ദാഇര്‍, അല്‍റൈത്ത്, അല്‍ആരിദ, അല്‍അയ്ദാബി, ഫൈഫാ, ഹറൂബ്, അബുഅരിശ്, അഹദ് അല്‍മസാരിഹ, അല്‍തിവാല്‍, അല്‍ഫത്തീഹ, സാംത, സബ്‌യ, ദമദ്, അല്‍ ദര്‍ബ്, ബയ്ഷ്, ജിസാന്‍ നഗരം എന്നിവിടങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെയാണ് മഴ മുന്നറിയിപ്പുള്ളത്.
അസീര്‍ പ്രവിശ്യയില്‍ അബഹ, അഹദ് റുഫൈദ, അല്‍ഹറജ, അല്‍റബൂഅ, ഖമീസ് മുശൈത്, സരാത് അബീദ, ദഹ്‌റാന്‍ അല്‍ജനൂബ്, അല്‍മജാരിദ, ബാരിഖ്, രിജാല്‍ അല്‍മാ, മഹായില്‍, അല്‍നമാസ്, ബില്‍ഖര്‍ന്‍, തനൂമ, അല്‍ബറക് , അല്‍ഖഹ്മ എന്നിവിടങ്ങളില്‍ രാത്രി 11 വരെ മഴ തുടരും.
അല്‍ബാഹയില്‍ അല്‍ബാഹ, അല്‍അഖീഖ്, അല്‍ഖുറാ, അല്‍മന്‍ദഖ്, ബല്‍ജര്‍ശി, ബനീ ഹസന്‍ എന്നിവിടങ്ങളിലും മക്ക പ്രവിശ്യയില്‍ അല്‍അറദിയാത്ത്, അദമ്മ്, മൈസാന്‍, തായിഫ്, അല്‍കാമില്‍ എന്നിവിടങ്ങളും ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്ത് വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ സ്ഥലത്തും കനത്ത മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും മലവെള്ളപ്പാച്ചിലും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാൽ തന്നെ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫ് കടലിടുക്ക് പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ഭീഷണിയിൽ നിന്ന് സഊദി ഒഴിവായിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




