മക്കയിൽ ഷോക്കേറ്റ് മരിച്ച നിലമ്പൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

0
1641

മക്ക: ഷോക്കേറ്റ് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മക്ക ഷറായ ഖബർസ്ഥാനിൽ ഖബറടക്കി. മലപ്പുറം നിലമ്പൂർ ചുങ്കത്തറ കാട്ടിച്ചിറ അനസ് (23) ആണ് മക്കയിൽ ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്.

മൃതദേഹം മക്കയിലെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തോളമായി ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു അനസ്. അവിവാഹിതനാണ്. പിതാവ് കുഞ്ഞി മുഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത. സഹോദരങ്ങൾ: ഹാരിസ്, ഹർഷ. മൃതദേഹം മക്ക ഷറായ ഖബർസ്ഥാനിൽ ഖബറടക്കിയത്.