കോഴിക്കോട്: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. ഇതേതുടർന്ന് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. സിഗ്നൽ ലഭിക്കാത്തതിനാൽ തവനൂർ ഭാഗത്ത് വിമാനം ഏറെ നേരം വട്ടമിട്ട് പറന്ന ശേഷമാണ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് പറന്നത്.
മുംബൈയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട ഇൻഡിഗോ, ഷാർജയിൽ നിന്നും ദുബൈയിൽ നിന്നും ഇറങ്ങേണ്ട രണ്ട് വിമാനങ്ങളുമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് വഴി തിരിച്ചു വിട്ടത്.
കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ച് വിട്ടത്. തവനൂർ ഭാഗത്ത് വിമാനം ഏറെ നേരം വട്ടമിട്ട് പറന്ന് ഇറങ്ങാൻ ശ്രമം നടന്നെങ്കിലും സിഗ്നൽ ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു.