റിയാദ്: ബ്രസീൽ താരം നെയ്മറിന്റെ
സഊദിയിലെ ആദ്യ മത്സരത്തിൽ
ഒന്നിനെതിരെ ആറു ഗോളുകൾക്ക് അൽ ഹിലാൽ വിജയിച്ചു.
ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള റിയാദിനെയാണ് ഹിലാൽ തോൽപ്പിച്ചത്.
മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ ഹിലാൽ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. നെയ്മർ അരങ്ങേറ്റം കുറിക്കുമോ എന്ന് ലോകം ആവേശത്തോടെ കാത്തിരുന്ന മത്സരത്തിൽ 65-ാം മിനിറ്റിലാണ് നീലപ്പടയുടെ ജഴ്‌സിയണിഞ്ഞ് താരം ഗ്രൗണ്ടിലെത്തിയത്.
നെയ്മർ ഗ്രൗണ്ടിലെത്തി രണ്ടു മിനിറ്റിനകം ഹിലാൽ ഒരു ഗോൾ കൂടി അടിച്ച് ഗോൾ നേട്ടം മൂന്നായി ഉയർത്തി. ഇതോടെ സൗദി റോഷൻ ലീഗിലെ ആദ്യമത്സരത്തിൽ തന്നെ നെയ്മർ ആരാധകരുടെ മനം കവർന്നു.
83-ാം മിനിറ്റിൽ മാൽകോം, 87-ാം മിനിറ്റിൽ സാലേം അൽ ദോസരി, 95-ാം മിനിറ്റിൽ വീണ്ടും ദോസരി എന്നിങ്ങനെ ആറുഗോളുകളാണ് ഹിലാൽ നേടിയത്. 96-ാം മിനിറ്റിൽ അലി അൽ സക്കാനാണ് അൽ റിയാദിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഹിലാൽ മുന്നിലെത്തി.
നെയ്മർ കളിക്കുമോ ഇല്ലയോ എന്നതായിരുന്നു മത്സരം തുടങ്ങുന്നത് വരെ ആരാധകർ സംശയം. കഴിഞ്ഞ മാസം തന്നെ സൗദി ക്ലബ്ബിൽ നെയ്മാർ ചേർന്നിരുന്നുവെങ്കിലും പരുക്ക് കാരണം അരങ്ങേറ്റം വൈകുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ ഇത്തിഹാദിന് മുകളിലാണ് അൽ ഹിലാൽ.
ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റാ 18 തവണ ചാമ്പ്യൻമാരായ ഹിലാലിനുള്ളത്.
ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ സ്‌കോർ മറികടന്ന നെയ്മാർ സൗദി റോഷൻ ലീഗിലെ ആദ്യമത്സരത്തിൽ തന്നെ ആരാധകരുടെ മനം കവർന്നു.