മക്ക: മക്ക ഹറം ഇമാമും പ്രസിഡൻസി ചെയർമാനുമായ ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസിന് അസിസ്റ്റന്റായി വനിത. സാറ ബിൻത് മിഖ്ബിൽ അൽ ഹൈസൂനിയെയാണ് നിയമിച്ചത്.
മദീന പള്ളിയുടെ വനിത വിഭാഗത്തിന്റെ ചുമലതയും അവർക്കു തന്നെയാണ്. മദീന പ്രവാചക പള്ളിയിൽ സന്ദർശകർക്ക് ഏറ്റവും നല്ല സേവനം നൽകുകയും സൗദി വിഷൻ 2030 നോട് യോജിക്കുന്ന തരത്തിൽ പ്രസിഡൻസിയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് നിയമനം.
സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾക്കനുസൃതമായി ഹറം കാര്യ പ്രസിഡൻസിയുടെ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകണമെങ്കിൽ തന്റെ കീഴിലുള്ള ഡിപ്പാർട്ടുമെന്റുകളുടെ സഹകരണം അവർക്ക് ആവശ്യമാന്നെന്നും സുദൈസ് പറഞ്ഞു.




