കടൽത്തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു

0
1279

റിയാദ്: കടൽത്തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു. ചെടികളും മരങ്ങളും നട്ട് വളർത്തി മരഭൂമിയെ ഹരിതവത്കരിക്കാൻ പ്രവർത്തിക്കുന്ന ദേശീയകേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയുമായി ബന്ധപ്പെട്ട
ചെങ്കടലിന്‍റെയും അറേബ്യൻ ഉൾക്കടലിന്‍റെയും തീരങ്ങളിൽ ആറ് കോടി കണ്ടൽ തൈകൾ ഇതിനകം നട്ടുപിടിപ്പിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചത് ജിസാനിലെ ചെങ്കടൽ തീരത്താണ്. 33 ലക്ഷത്തിലധികം തൈകൾ ഇതിനകം ഇവിടെ വച്ചുപിടിപ്പിച്ചു.

സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണ് ഇതെന്നും ദേശീയ കേന്ദ്രം വ്യക്തമാക്കി. കണ്ടൽക്കാടുകൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പങ്കാണ് വഹിക്കുന്നത്.

നിരവധി പാരിസ്ഥിതികം കൂടാതെ സാമ്പത്തികം ടൂറിസം മേഖലകളിലും കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ആഗിരണത്തിന് സഹായിക്കുന്ന ഒരു സ്വാഭാവിക സംഭരണശാല കൂടിയാണ് കണ്ടൽക്കാടുകൾ. 

മറ്റ് വനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കാര്യക്ഷമതയാണ് ഇതിെൻറ സവിശേഷത. ദേശാടന പക്ഷികളുടെ സ്വാഭാവിക ആവാസകേന്ദ്രം എന്നതിനൊപ്പം മത്സ്യസമ്പത്ത് പരമാവധി വർധിപ്പിച്ച് ഭക്ഷ്യസുരക്ഷയുണ്ടാക്കുന്നു. കണ്ടൽക്കാടുകൾ കടൽത്തീരത്തെ മാലിന്യങ്ങളെ അകറ്റാൻ സഹായിക്കുന്നു.

താപനിലയും ഈർപ്പവും കുറയ്ക്കുകയും ചെയ്യും. സസ്യജാലങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനും നിലനിർത്താനും സംരക്ഷിക്കാനും രാജ്യത്തിന് ചുറ്റും അവ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.