വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു

0
4784

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം

മൈസൂരു: മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപെട്ട് മലപ്പുറം വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. വാണിയമ്പലം സ്വദേശി പള്ളിയാളി അബ്ദുൽ നാസർ, മകൻ പത്താം ക്ലാസ്സ് വിദ്യാർഥി നഹാസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.