അബുദാബി: കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചു വര്‍ഷത്തിനകം 22 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് അബുദാബി. അബുദാബിയിലെ കാലാവസ്ഥ ഏജന്‍സിയാണ് പദ്ധതി അവതരിപ്പിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജന്‍സി നടപ്പിലാക്കും.
അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയുടെ ഭാഗമായുള്ള നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.




