സിംഹത്തിനൊപ്പം ഇരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് യുവതി

0
2493

റാസല്‍ഖൈമ: സിംഹത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റാക് മൃഗശാലയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമിയിലെവിടെയും നിങ്ങള്‍ക്കിത് കാണാന്‍ കഴിയില്ലെന്ന കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റാസല്‍ഖൈമയിലെ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയിലാണ് സംഭവം. സിംഹത്തിനൊപ്പം ഇരിക്കുന്ന യുവതി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്.

സിംഹത്തിന് മുമ്പിലുള്ള പാത്രത്തില്‍ നിന്ന് തന്നെയാണ് യുവതിയും ഭക്ഷണം കഴിക്കുന്നത്. ഒരേ പാത്രത്തില്‍ നിന്ന് പച്ചമാംസം കഴിക്കുന്ന യുവതിയെയും പാകം ചെയ്ത മാംസം കഴിക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. 38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.