പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0
1770

സലാല: ഹൃദയാഘാത​ത്തെ തുടർന്ന് മലയാളി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ആണ്​സലാലയില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 30 വർഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹരിദാസ് സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ – ഉഷ. മകൻ – അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.