റിയാദ് എയർപോർട്ടിൽ വിമാന സർവീസുകൾ താളംതെറ്റി

0
11

റിയാദ്: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താളംതെറ്റി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും അടക്കം ഏതാനും പ്രവർത്തന ഘടകങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വിമാന സർവീസുകളുടെ ഷെഡ്യൂളുകളെ ബാധിച്ചതായി റിയാദ് എയർപോർട്ട് അറിയിച്ചു.

നിലവിലെ സാഹചര്യങ്ങൾ ചില വിമാന ചില സർവീസുകൾ നീട്ടിവെക്കാനോ റദ്ദാക്കാനോ കാരണമായതായി റിയാദ് എയർപോർട്ട് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.

മുന്നറിയിപ്പ്

നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി ഫ്ളൈറ്റ് സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്ത ഫ്ളൈറ്റ് സമയങ്ങളും ഉറപ്പാക്കാൻ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റിയാദ് എയർപോർട്ട് ആവശ്യപ്പെട്ടു.