പതിനാറ് ദിവസത്തെ കോമയിൽ നിന്ന് ഉണർന്ന മകനെ വാരിപുണർന്ന് അമ്മ. ഡിസ്ട്രോഫിക് എപിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് ഗുയി എന്ന ആൺകുട്ടിക്ക് ജനനസമയത്ത് കണ്ടെത്തിയത്.
രോഗത്തിന്റെ സങ്കീർണതകൾ കാരണം, 16 ദിവസമായി ഈ കൊച്ചുകുട്ടി കോമയിലായിരുന്നു. ബോധം വന്നപ്പോൾ അവൻ ആദ്യം ആഗ്രഹിച്ചത് അമ്മയെ കാണണമെന്നായിരുന്നു. അമ്മയെ കണ്ടയുടനെ അവർ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന വീഡിയോയാണ് ആളുകളുടെ കണ്ണ് നനയിക്കുന്നത്.
കുഞ്ഞ് കോമയിൽ നിന്ന് ഉണർന്നിരിക്കുന്നുവെന്ന് അറിഞ്ഞ അമ്മ ആശുപത്രിയിലേക്ക് ഓടിയെത്തി. അമ്മയെ കണ്ട കുട്ടി പൊട്ടിക്കരയുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.“ഡിസ്ട്രോഫിക് എപ്പിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് കുഞ്ഞിന് ജനനസമയത്ത് കണ്ടെത്തിയത്.
ടൈപ്പ് VII കൊളാജൻ എന്ന പ്രോട്ടീനിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഈ അവസ്ഥയിൽ കുഞ്ഞിന് മാതാപിതാക്കളിൽ നിന്നും വളരെയധികം പരിചരണം ആവശ്യമാണ്. ചർമ്മത്തിൽ മുറിവുകളും കുമിളകളും ഉണ്ടാകുന്നു. രോഗത്തിന്റെ സങ്കീർണതകൾ കാരണം 16 ദിവസമായി അവൻ കോമയിലായിരുന്നു.