അറഫ: ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം.
കോവിഡിനു ശേഷം നടക്കുന്ന ഏറ്റവും വലിയ സംഗമത്തിലെ 20 ലക്ഷത്തിലേറെ തീർഥാടകരുടെ ആരോഗ്യം ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കി. ജബൽ അൽ റഹ്മ ആശുപത്രി, അറഫ ജനറൽ ആശുപത്രി, നമിറ ആശുപത്രി ഈസ്റ്റ് അറഫ ആശുപത്രി എന്നിവയ്ക്കു പുറമേ ഫീൽഡ് ആശുപത്രികളും 46 ഹെൽത്ത് സെന്ററുകളിലുമായി രണ്ടായിരത്തോളം ഡോക്ടർമാർ തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കും.
ഇവിടെ അത്യാധുനിക സൗകര്യമുള്ള 4 ആശുപത്രികളിൽ മാത്രം 900 കിടക്കകൾ സജ്ജം. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ രോഗികളെ ചികിത്സിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കി.




