അബുദാബി: യുഎഇ – സഊദി അതിർത്തിയായ ഗുവൈഫാത്ത് വഴി യുഎഇയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ഇൻഷൂറൻസ് നിർബന്ധമാക്കിയത് നിലവിൽ വന്നു. ഇതോടെ യു എ ഇ രജിസ്ട്രേഷൻ അല്ലാത്ത വാഹനങ്ങൾ യുഎഇ യിലേക്ക് പ്രവേശിക്കുമ്പോൾ ഇൻഷുറൻസ് നിർബന്ധമായി.
എന്നാൽ, നേരത്തെ ഇൻഷുറൻസ് എടുക്കാത്തവർ മടങ്ങിപ്പോകേണ്ടെന്നും യുഎഇയിൽ പ്രവേശിക്കുന്നതിനു മുൻപ് ഓൺലൈനിൽ എടുക്കാൻ സൗകര്യമുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് https://aber.shory.com വെബ്സൈറ്റിലൂടെയോ Shory Aber മൊബൈൽ ആപ്പിലൂടെയോ രണ്ട് മിനിറ്റിനകം നടപടി പൂർത്തിയാക്കാം. ഇൻഷുറൻസ് എടുത്തവർക്ക് അതിർത്തിയിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും ഐസിപി അറിയിച്ചു.




