അബുദാബിയിൽ റസ്റ്ററന്റിൽ പാചകവാതക പൈപ്പ് ചോർച്ച; രണ്ടു പേർക്ക് പരുക്ക്

0
1098

അബുദാബി: പാചകവാതക പൈപ്പ് ചോർച്ചയിൽ അബുദാബിയിൽ ഒരു റസ്റ്ററന്റിൽ രണ്ട് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നും പൊലീസ് സമൂൃഹമാധ്യമത്തിലൂടെ അറിയിച്ചു. റസ്റ്ററന്റിന്റെ ഗ്ലാസ് മുൻഭാഗത്തിന് കേടുപാടുകൾ  സംഭവിച്ചിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് സാഹചര്യം നിയന്ത്രിച്ചു.

സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ അൽ ഫലാഹ് പ്ലാസയുടെ പുറകിലെ റസ്റ്ററന്റിലാണ് സംഭവം. പരുക്കേറ്റവരെ ചികിത്സയ്ക്കായി എമിറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.