മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സഊദിയിൽ നിര്യാതനായി

0
2984

റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പട്ടര്‍കടവന്‍ അബ്ദുല്‍വഹാബ് (52) ആണ് റിയാദ് നാഷണല്‍ കെയര്‍ ആശുപത്രിയില്‍ മരിച്ചത്.

ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടര്‍കടവന്‍ മൊയ്തീന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. സമീറ കക്കോട്ടില്‍ ആണ് ഭാര്യ. മുഹമ്മദ് ജസീല്‍, മുഹമ്മദ് അനസ് മക്കളാണ്.