മലപ്പുറത്ത് വെജിറ്റേറിയൻ ഹോട്ടൽ നടത്തിയ മുസ്‌ലിം യുവാവിന് നേരെ വർഗീയ പരാമർശം, സംഘ്പരിവാർ പ്രവർത്തകനായ യുട്യൂബർ പിടിയിൽ

0
3851

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയ യുവാവിന് എതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച കേസിൽ സംഘപരിവാർ പ്രവർത്തകൻ പിടിയിൽ. ബൈജു പൂക്കോട്ടുംപാടം എന്ന വർഗീയ വാദിയെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വർഗീയ പരാമർശവും കലാപ ആഹ്വാനവും നടത്തിയ സംഭവത്തിൽ ഇയാൾക്ക് എതിരെ ഐ.പി.സി 153 എ പ്രകാരമാണ് കേസ് എടുത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂക്കോട്ടുംപാടം സ്റ്റേഷനിൽ ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. വർഗീയ വിദ്വേഷ പ്രചാരണം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി വിവിധ വകുപ്പുകളിൽ ഇയാൾക്ക് എതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസുണ്ട്. 

മുസ്‌ലിംകൾ കഫവും തുപ്പലും ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് എന്നിങ്ങനെ നിരവധി വർഗീയ പരാമർശങ്ങൾ ആണ് വീഡിയോയിലുള്ളത്. ‘തുപ്പൽ ഫുഡ് ‘മാണ്ട’, ഗണപതിക്ക് നിവേദിച്ച വെജിറ്റേറിയൻ മതി, മലപ്പുറം മുസ്‌ലിംകൾ രംഗത്ത്’; എന്ന തലക്കെട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. 

ആര്യായാസ് എന്ന പേരില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്നത് മുസ്‌ലിമാണെന്നും ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ ഒരു പ്രതിമ കണ്ടെത്തിയതുമാണ് ഇയാളെ പ്രകോപിതനാക്കിയത്. മലപ്പുറം പാക്കിസ്ഥാനിലെ പോലെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്ന ജില്ലയാണെന്നും വീഡിയോയില്‍ പരാമര്‍ശമുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. മൂന്നു ലക്ഷത്തിലധികം പേര്‍ വീഡിയോ വീഡിയോ കണ്ടു കഴിഞ്ഞു. ആയിരത്തിനടുത്ത് ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക