കോഴിക്കോട്: സഊദി രാജാവ് സൽമാൻ ബിൻ അബ്ദിൽ അസീസിന്റെ പ്രത്യേക അതിഥികളായി കേരളത്തിൽ നിന്നും അഞ്ചു പേർ ഈ വർഷത്തെ ഹജ്ജിനു 21 ന് ഡൽഹിയിൽ നിന്നും പുറപ്പെടും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കെ എൻ എം സംസ്ഥാന സെക്രട്ടറിയും വളവന്നൂർ അൻസാർ അറബിക് കോളേജ് പ്രിൻസിപ്പലുമായ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വി സിയും അസം യൂണിവേഴ്‌സിറ്റി പ്രൊഫെസറുമായ ഡോ. കെ,മുഹമ്മദ് ബഷീർ, വിസ്ഡം സെക്രട്ടറി ഫൈസൽ മൗലവി, വി പി നൗഫൽ മദീനി، എന്നിവരാണ് കേരളത്തിൽ നിന്നുള്ള അതിഥികൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതരെയും നേതാക്കളെയും വിദ്യാഭ്യാസ, സാമൂഹ്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെയുമാണ് ഓരോ വർഷവും രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവ്വഹിക്കുന്നതിനു തെരെഞ്ഞെടുക്കുന്നത്. ഡൽഹിയിലെ സഊദി എംബസി വഴിയാണ് ഇന്ത്യയിൽ നിന്നുള്ള അതിഥികളെ തെരെഞ്ഞെടുക്കുന്നത്. അതിഥികളുടെ യാത്രാ ചെലവും താമസ സൗകര്യങ്ങളും സഊദി ഭരണ കൂടമാണ് വഹിക്കുന്നത്.
മക്കയിലും മദീനയിലും വിവിധ വൈജ്ഞാനിക സമ്മേളനങ്ങളിലും അതിഥികൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജാവിന്റെ അതിഥികളെ മന്ത്രിമാർ അഭിസംബോധന ചെയ്യും. ഇസ്‌ലാമിക ലോകത്തെ ഐക്യവും സ്നേഹവും ഊട്ടിഉറപ്പിക്കാനും പൊതു നന്മയിൽ വിഭാഗീയത മറന്ന് ഒന്നിക്കാനുമുള്ള സന്ദേശമാണ് ഇത്തരം സംഗമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക