ഇടുക്കി: എൽപിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി. ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എൽപിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. അതേസമയം സമീപ പഞ്ചായത്തുകൾ അടക്കം ആശ്രയിക്കുന്ന ഈ ശ്മശാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ തേടി നഗരസഭ ഭരണസമിതി ജില്ല കളക്ടർക്ക് കത്തയച്ചു.
