മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം; ഖജനാവിൽ നിന്ന് ചെലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു എന്ന് ടീസറിൽ വ്യക്തമാക്കിയിരുന്നു. ഫ്രെബുവരി 26നായിരുന്നു അഭിമുഖം പ്രേഷകരിലേക്ക് എത്തിയത്.