കോഴിക്കോട്: “ഞായറാഴ്ച കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി ഖാദിമാര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ബലിപെരുന്നാള്‍ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവും.
ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നാളെ അഥവാ തിങ്കളാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി 29 ന് ചൊവ്വ ദുൽഹിജ്ജ 1 ആയും അതനുസരിച്ച് ബലിപെരുന്നാൾ ജൂൺ 29 ന് വ്യാഴാഴ്ചയും ആയിരിക്കും. എന്നാൽ, ഇക്കാര്യം കേരളത്തിലെ ഒരു ഖാളിമാരും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ അഥവാ തിങ്കളാഴ്ച പ്രഖ്യാപിക്കും.
അതേസമയം, സഊദി അറേബ്യയും ഒമാനും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച ദുൽഹിജ്ജ ഒന്ന് ആരംഭിക്കും. ഇതനുസരിച്ചു അറഫ ദിനം ജൂൺ 27 നു ചൊവ്വാചയും സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 28 ന് ബുധനാഴ്ചയും ആയിരിക്കും.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക