ദമാമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

0
4574

ദമാം: അടുത്തിടെ സഊദിയിൽ പുതിയ വിസയിൽ എത്തി കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ഏതാനും ദിവസം മുമ്പ് കാണാതായിരുന്ന മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി റയ്യാൻ എന്ന യുവാവിനെയാണ് ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തിയതായും കാണാനില്ലെന്ന വാർത്തകളോ പോസ്റ്റുകളോ ഇനി ആരും ഷെയർ ചെയ്യരുതെന്നും ബന്ധുക്കൾ അറിയിച്ചു.

ഒരു മാസം മുമ്പ് പുതിയ വിസയിൽ എത്തിയ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. പുതിയ വിസയിൽ അടുത്തിടെ എത്തിയ യുവാവിനെ കാണാനില്ലെന്ന വാർത്ത ഏതാനും ദിവസങ്ങൾക്കു മുമ്പ് മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത വായിക്കാം താഴെയുള്ള ലിങ്കിൽ.

——– ——— ———- ———– ———-


ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക