പുതിയ വിസയിൽ അടുത്തിടെ സഊദിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

0
3776

ദമാം: അടുത്തിടെ സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളി യുവാവിനെ ഏതാനും ദിവസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി റയ്യാൻ എന്ന യുവാവിനെ കുറിച്ചാണ് ഏതാനും ദിവസമായി വിവരമില്ലാത്തത്. പുതിയ വിസയിൽ റിയാദിൽ എത്തിയ ഇദ്ദേഹം അവിടെ നിന്ന് ദമാമിൽ എത്തുകയും അവിടെ നിന്ന് കമ്പനിയിലേക്ക് പോകുകയും ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനിടെ ആശുപത്രിയിലേക്ക് പോയ യുവാവിനെ കുറിച്ച് പിന്നീട് വിവരം ഇല്ലാതെയാവുകയായിരുന്നുവെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇലക്ട്രീഷ്യൻ ജോലിക്കായാണ് ഏകദേശം ഒരു മാസം മുമ്പ് സഊദിയിൽ എത്തിയത്. ഇഖാമയും ഫോൺ നമ്പറും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണവുമായി സാമൂഹ്യവർത്തകർ രംഗത്തുണ്ട്. വിവരം ലഭിക്കുന്നവർ ബന്ധു സക്കീർ 0535409787 എന്ന നമ്പറിലോ നാട്ടിലെ 8157974451 അലി അക്ബർ എന്ന നമ്പറിലോ ബന്ധപ്പെടണം.

——– ——— ———- ———– ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക