Saturday, 27 July - 2024

22 കോടി നഷ്ടമായത് ഒരു നമ്പറിന്; അനസിന് ലഭിച്ചത് 17 ലക്ഷം രൂപ… ഒത്തിരി ആഗ്രഹങ്ങള്‍

ദുബൈ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അത്യുഗ്രന്‍ അവസരങ്ങള്‍ നല്‍കി മുന്നോട്ടുനീങ്ങുകയാണ് എമിറേറ്റ്സ് ഡ്രോ. അടുത്തിടെ നടന്ന മെഗാ7 ഗെയിമില്‍ മൂന്ന് വിജയികള്‍ വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കി. ഇറാന്‍ പൗരനായ ഫര്‍സാദ് ഹൈദര്‍ ഘോലി സറാഇ, ഈജിപ്തില്‍ നിന്നുള്ള ഗെര്‍ജസ് നഗിബ് മിന, അമേരിക്കന്‍ സ്വദേശി ജോസഫ് ചാക്കോ എന്നിവരാണ് 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഒരൊറ്റ സംഖ്യയുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് പുറമെ ഫാസ്റ്റ്5 റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പൗരന്‍ അനസ്, സെനഗളില്‍ നിന്നുള്ള മുഹമ്മദ് മിഖായേല്‍ ഇസ്കന്ദ്രാനി, പാകിസ്ഥാന്‍ പൗരന്‍ അമീര്‍ ഖാന്‍ സൈദ് ഹബീബ് എന്നിവര്‍ വിജയികളാണ്. ഇവര്‍ യഥാക്രമം 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിങ്ങനെയാണ് സ്വന്തമാക്കിയത്.

ഇറാന്‍ പൗരനായ 40 വയസുകാരന്‍ ഫര്‍സാദ് ഹൈദര്‍ ഘോലി സറിഇ തനിക്ക് സമ്മാനമായി ലഭിക്കുന്ന പണം മുഴുവന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. “പണമൊന്നും ഞാന്‍ മാത്രമായി സ്വന്തമാക്കാറില്ല. സമ്മാനത്തുകയില്‍ പകുതി എന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി മാറ്റിവെയ്ക്കും. ബാക്കിയുള്ള പകുതി ആവശ്യക്കാരായ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കും”.

17 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഫര്‍സാദിന് ദേറയില്‍ ഒരു സൈക്കിള്‍ ഷോപ്പുണ്ട്. കാര്യമായൊരു സമ്മാനം ഇപ്പോള്‍ ലഭിക്കുന്നതിന് മുമ്പ് ഇതുവരെ ഒരു വര്‍ഷത്തിനകം 130 എമിറേറ്റ്സ് ഡ്രോ ഗെയിമുകളില്‍ അദ്ദേഹം പങ്കെടുത്തു. “ഏന്റെ ഏറ്റവും വലിയ സ്വപ്നം 100 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനമാണ്” – അദ്ദേഹം പറയുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് പദ്ധതിയെന്ന് ചോദിക്കുമ്പോള്‍ “പണമൊന്നും എന്റേതല്ലെന്നാണ്” അദ്ദേഹത്തിന്റെ മറുപടി. “പകുതി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കും. ബാക്കി പകുതി ഭാര്യയ്ക്ക് നല്‍കും” – ചിരിയോടെ അദ്ദേഹം പറയുന്നു.

Most Popular

error: