സഊദിയിൽ ഇനി മുതൽ പാചകവാതക വില വർധിപ്പിക്കുന്നത് ഈ കാലയളവിൽ

0
1848

റിയാദ്: സഊദിയിൽ പാചകവാതകം വില വർധിപ്പിക്കുന്നത് ഏത് കാലയളവിൽ ആയിരിക്കുമെന്ന് വെളിപ്പെടുത്തി അധികൃതർ. നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി സിഇഒ അബ്ദു റഹ്മാൻ ബിൻ സുലൈമാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി വർഷം തോറും വില അവലോകനം ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

റീഫില്ലിങ് ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിക്കാനുള്ള കാരണത്തെക്കുറിച്ചുള്ള പ്രാദേശിക ന്യൂസ്‌ പോർട്ടലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഊർജ്ജ ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഗ്യാസ് സിലിണ്ടർ വിലകൾ വർഷം തോറും അവലോകനം ചെയ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള പുതിയ വില 19.85 റിയാലായി ഇന്നലെയാണ് ഉയർത്തിയത്. നേരത്തെ ഉണ്ടായിരുന്ന വിലയെക്കാൾ 1 റിയാൽ അധികമാണിത്. മൂല്യവർദ്ധിത മൂല്യവർദ്ധന നികുതി ഉൾപ്പെടെയാണ് വിലയെങ്കിലും വിതരണ സ്റ്റേഷനുകളിൽ നിന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ആനുപാതികമായി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തും. ഇതനുസരിച്ച് തത്വത്തിൽ രാജ്യത്ത് പലയിടങ്ങളിലും വ്യത്യസ്ത വിലയായിരിക്കും അനുഭവപ്പെടുക.