പൊതുമേഖലാ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
3668

ദുബൈ: യു എ ഇയിൽ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക  ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ)  അവധി ഗവൺമെന്റ് മാനവ വിഭവശേഷി മന്ത്രാലയം  പ്രഖ്യാപിച്ചു.

ഹിജ്റ 1444 ദുൽ ഹജ് മാസം 9 മുതൽ 12 വരെയായിരിക്കും അവധി. ഈ മാസം 28 മുതലായിരിക്കും അവധി തുടങ്ങുകയെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.

എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും  അവധിയെക്കുറിച്ചും അറഫ ദിനത്തെക്കുറിച്ചും അറിയിച്ചുകൊണ്ടുള്ള സർക്കുലർ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ)  പുറത്തിറക്കി.  2023 ലെ യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത പൊതു അവധികൾ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം.