“വിസിറ്റർ ഇൻവെസ്റ്റർ” എന്ന പേരിലാണ് പുതിയ വിസിറ്റിങ് വിസ അറിയപ്പെടുക
റിയാദ്: പുതിയ ഒരു വിസിറ്റ് വിസകൂടി പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി നിക്ഷേപ മന്ത്രാലയം വിദേശ കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ ഒരു വിസിറ്റ് വിസ കൂടി പ്രഖ്യാപിച്ചത്. “വിസിറ്റർ ഇൻവെസ്റ്റർ” എന്ന പേരിലായിരിക്കും പുതിയ ബിസിനസ് വിസിറ്റ് വിസ അറിയപ്പെടുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപ മേഖലയെക്കുറിച്ച് വിദേശ നിക്ഷേപകർക്ക് പഠനം സുഗമമാക്കുന്നതിനാണ് പുതിയ വിസ ലക്ഷ്യമിടുന്നത്.
പുതിയ വിസ ബിസിനസുകാർക്ക് രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നേടാനുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യും.
വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ഘട്ടം ഘട്ടമായാണ് പുതിയ വിസിറ്റർ ഇൻവെസ്റ്റർ വിസ ലഭ്യമാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക