ജിദ്ദ: മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. മൊറയൂർ സ്വദേശി (പഞ്ചായത്ത് ഓഫീസിന് സമീപം)താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (61) ആണ് മരിച്ചത്.
25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. 5 മക്കളുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.