നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു അലോഷ്യസ് സേവ്യര്‍.

പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഒഴിവാക്കപ്പെടുകയായിരുന്നു. സീറ്റ് സാധ്യത ഇല്ലാതായതോടെ കെഎസ്‌യു കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പുതുതലമുറയോടുള്ള അവഗണന സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് കെഎസ്‌യു വിമര്‍ശനം.