ചിറക് നിവർത്തി റിയാദ് എയർ ആകാശത്തേക്ക് പറന്നുയർന്നു – വൈറൽ വീഡിയോ

0
6800

റിയാദ്: സഊദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ രണ്ടാമത്തെ ദേശീയ വിമാനകമ്പനിയായ റിയാദ് എയർ വിദേശ രാജ്യത്തെ വിമാനത്താവളത്തിൽ വെച്ച് പറന്നുയരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സഊദി മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇത് എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. വിമാനത്തിൻ്റെ പരീക്ഷണ പറക്കലായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഈ ടേക് ഓഫ് സംബന്ധിച്ച് കമ്പനി ഇത് വരെ വിശദീകരണങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേ സമയം, വിമാനം പണി കഴിഞ്ഞ് പുറത്തിറക്കുന്നതിൻ്റെ വീഡിയോ റിയാദ് എയർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പിന്നാലേയാണ് ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

കഴിഞ്ഞ ദിവസം അയാട്ടയിൽ നിന്നും RX എന്ന എയർലൈൻ കോഡ് ലഭിച്ചതായി റിയാദ് എയർ അറിയിച്ചിരുന്നു. ഇസ്താംബൂളിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) 79-ാമത് വാർഷിക പൊതുയോഗത്തിനും ലോക വ്യോമഗതാഗത ഉച്ചകോടിയയിലുമായിരുന്നു സിഇഒ ടോണി ഡഗ്ലസിന്റെയും കമ്പനിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെയും സാന്നിധ്യത്തിലാണ് റിയാദ് എയർ RX എന്ന കോഡ് സ്വീകരിച്ചത്.

സഊദി തലസ്ഥാനമായ റിയാദ് കേന്ദ്രമായാണ് റിയാദ് എയർലൈൻസ് പ്രവർത്തിക്കുക. ആസ്ഥാന കേന്ദ്രം റിയാദ് ആയിരിക്കും. 2030-ഓടെ ലോകമെമ്പാടുമുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതി 2025 ന്റെ തുടക്കത്തിൽ സജ്ജമാകും. മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നതിന് സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന വ്യോമയാന മേഖലയ്ക്കുള്ള ദേശീയ തന്ത്രത്തെയും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിലെയും ദേശീയ തന്ത്രത്തെയും പിന്തുണച്ചാണ് റിയാദ് എയർ സ്ഥാപനം വരുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വളർച്ചയെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും 200,000-ത്തിലധികം തൊഴിലവസരങ്ങൾ നേരിട്ടും പരോക്ഷമായും ഇത് സൃഷ്ടിക്കുകയും ചെയ്യും..

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ഇത് റിയാദ് എയർ ടീമിന് മറ്റ് കക്ഷികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കി. ആഗോളതലത്തിൽ യാത്രാ, വ്യോമയാന മേഖല, സുരക്ഷാ അച്ചുതണ്ടുകളെക്കുറിച്ചും ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ ഇതിലൂടെ സാധിച്ചുവെന്നും റിയാദ് എയർ” സിഇഒ ശ്രീ. ടോണി ഡഗ്ലസ് പറഞ്ഞു.

2023 മാർച്ചിൽ റിയാദ് എയർലൈൻസ് സ്ഥാപിതമായതുമുതൽ, 72 ബോയിംഗ് 787-9 ഡ്രീംലൈനറുകളുടെ ആദ്യ ഓർഡറും ലോകത്തെ 182 രാജ്യങ്ങളിൽ നിന്ന് 300,000-ലധികം തൊഴിൽ അപേക്ഷകൾ ആകർഷിച്ചതും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഇത് നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അതിനിടെ, പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ എയർക്രാഫ്റ്റ് ചിത്രങ്ങൾ പുറത്തിറക്കിയതും ശ്രദ്ധേയമായിരുന്നു. റിയാദ് എയർ തന്നെയാണ് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്. ഗൾഫ് മേഖലയിൽ ഏറെ പ്രതീക്ഷയോടെയാണ് പുതിയ വിമാന കമ്പനിയെ ജനങ്ങൾ കാത്തിരിക്കുന്നത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതിൽ ഭൂരിഭാഗവും പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുന്നതിലേക്കാണ് നീക്കി വെക്കുക.

കോടിക്കണക്കിന് ഡോളറിന്റെ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനി സഊദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും. നിലവിലെ ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ് ജിദ്ദയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. “എമിറേറ്റ്‌സ് ചെയ്ത കാര്യങ്ങൾ അതിൻ്റെ നാലിലൊന്ന് സമയത്തിനുള്ളിൽ ചെയ്യാനാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. നടപ്പിലായാൽ വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമായി രേഖപ്പെടുത്തും. ചിറക് നിവർത്തി റിയാദ് എയർ ആകാശത്തേക്ക് പറന്നുയരുന്ന വീഡിയോകൾ കാണാം 👇

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക