സഊദിയിലേക്ക് കഞ്ചാവ് കടത്ത്; സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി

0
1571

ദമ്മാം: സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി 1,029 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള രണ്ട് ശ്രമങ്ങൾ തടഞ്ഞു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴിയും ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം വഴിയുമാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് വഴി സൗദി അറേബ്യയിലേക്ക് വരുന്ന നിരവധി പാഴ്‌സലുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇത്രയും കഞ്ചാവ് കണ്ടെത്തിയതെന്ന് സാറ്റ്‌സിഎ സൂചിപ്പിച്ചു.