കുഞ്ഞിനായി കാത്തിരുന്നത് 19 വർഷം; ഒടുവിൽ നിദയ്ക്ക് കുഞ്ഞിനെ നൽകി സഹോദരി

0
3173

കുഞ്ഞിനെ സ്വപ്നം കണ്ട് 19 വർഷം. ഒടുവിൽ നിദയെന്ന യുവതിയെ തേടി സന്തോഷ നിമിഷം എത്തി. സഹോദരി മൈമൂനയാണ് നിദയുടെ 19 വർഷത്തെ കാത്തിരിപ്പിന് പരിഹാരം കണ്ടത്.

പാലസ്തീൻ യുവതിയായ നിദ, ഒരു കുഞ്ഞിന് വേണ്ടി ഇത്രയും നാളും കാത്തിരിക്കുകയായിരുന്നു. എന്നാൽ ശാരീരിക പ്രശ്നങ്ങൾ കാരണം നിദയ്ക്ക് ഗർഭിണായാകാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. വിവിധ ഡോക്ടർമാരെ കണ്ടിരുന്നെങ്കിലും 19 വർഷമായിട്ടും പരിഹാരം മാത്രം ഉണ്ടായിരുന്നില്ല. അനിയത്തിയായ മൈമൂനയാകട്ടെ ഇതിനിടെ മൂന്ന് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു. നിദയ്ക്ക് കുട്ടി വേണമെന്ന ആഗ്രഹം എത്രത്തോളം ഉണ്ടെന്ന് മൈമൂനക്ക് നന്നായി അറിയാമായിരുന്നു. ഒടുവിൽ നാലാമത്തെ കുട്ടിയെ പ്രസവിക്കാറായപ്പോൾ, കുട്ടിയെ മൈമൂനക്ക് നൽകാൻ നിദ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം പ്രസവിച്ചതിന് പിന്നാലെ നിദയ്ക്ക് കൈമാറുകയായിരുന്നു മൈമൂന.

ഇസ്രായേലിലെ ഉമ്മുൽ ഫാമിൽ നിന്നുള്ള 35 കാരിയായ മൈമൂന മഹമീദാണ് തന്റെ നവജാത ശിശുവിനെ ഗർഭം ധരിക്കാൻ കഴിയാത്ത സഹോദരിക്ക് നൽകിയത്. ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്ന മൈമൂനയുടെ പ്രസവം. എന്നാൽ ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുകയാണ്. അതിനിടയിലാണ് ഹൃദയസ്പർശിയായ വാർത്ത മൈമൂന ലോകത്തെ അറിയിച്ചത്.