സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി മോഷ്ടിച്ചത് ഒന്നര പവന്റെ 2 സ്വർണമാല; യുവതി അറസ്റ്റിൽ

0
4818

മലപ്പുറം: ചെമ്മാട് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുരുവട്ടൂർ സ്വദേശി സുബൈദ (50) യാണ് അറസ്റ്റിലായത്. ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ഒന്നരപ്പവന്റെ 2 മാലകളാണ് കഴിഞ്ഞ 22ന് ഇവർ മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന എത്തി, 2 മാലകൾ കൈക്കലാക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാത്രി കട അടയ്ക്കുമ്പോൾ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് മോഷണം അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് സുബൈദ സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ അവർ ജ്വല്ലറിയിൽ നിന്നു മടങ്ങി.

സ്ത്രീ പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്  മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്ത് നിന്നാണ് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസനും സംഘവും പ്രതിയെ പിടികൂടിയത്. ഇവർ കാടാമ്പുഴ, വളാഞ്ചേരി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും മോഷണ ശ്രമം നടത്തിയിരുന്നതായി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ പറഞ്ഞു. 

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക