ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീർത്ഥാടകർ ഞായറാഴ്‌ച പുലർച്ചെ 1.45-ന് പുറപ്പെടും. കരിപ്പൂരിൽ ഞായറാഴ്‌ച രാവിലെ 8.30-ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്യും.
പുലർച്ചെ 4.25-ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30-ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് സർവീസ് നടത്തുക.
ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാകുക. ആദ്യ വിമാനത്തിൽ 69 പുരുഷൻമാരും 76 സ്ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 77 പുരുഷൻമാരും 68 സ്ത്രീകളുമാണുള്ളത്.




