ഹജ്ജ്; ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും

0
1303

മക്ക: ഉംറക്കായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാവുന്ന സമയം ഞായറാഴ്ച അവസാനിക്കും. ഇനി ഹജ്ജ് കഴിയുന്നത് വരെ വിദേശികൾക്ക് ഉംറ ചെയ്യാൻ പെർമിറ്റ് ലഭിക്കുകയില്ല. സ്വദേശികൾക്ക് ഉംറ ചെയ്യാം.

ഹജ്ജിൻറെ മുന്നോടിയായി തിരക്ക് കുറക്കാനും അനധികൃത ഹജ്ജ് ചെയ്യുന്നത് ഒഴിവാക്കാനും വേണ്ടിയാണ് നിയമം കർശനമാക്കുന്നത്. തിങ്കളാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം പെർമിറ്റ് ഉള്ളവർക്കും മക്ക ഇഖാമയുള്ളവർക്കും ഹജ്ജ് പെർമിറ്റ് ഉള്ളവർക്കും മാത്രമായിരിക്കും. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പിടിക്കപ്പെട്ടാൽ നാട് കടത്തലും വൻ പിഴയുമാണ് ശിക്ഷ.