മദീന: മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിൽ മഴ തുടരുമെന്ന പ്രവചനങ്ങൾക്കിടെ ഇന്ന് (തിങ്കളാഴ്‌ച) മദീനയിലെ പ്രവാചക പള്ളിയിൽ മഴ പെയ്തു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മക്ക, റിയാദ് എന്നിവയുൾപ്പെടെ പല പ്രദേശങ്ങളിലും ഇന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
മക്ക, മദീന എന്നീ പ്രദേശങ്ങളിലെ തുറസ്സായ സ്ഥലങ്ങളും ഹൈവേകളും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വരും മണിക്കൂറുകൾ കൂടി സാമാന്യം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.
فيديو | هطول أمطار غزيرة على المسجد النبوي في المدينة المنورة#الإخبارية pic.twitter.com/sX5KSgBEdh
— قناة الإخبارية (@alekhbariyatv) May 29, 2023




