‘സഊദി ബഹിരാകാശത്തേക്ക്’: യാത്രക്കാരുടെ പാസ്‌പോർട്ടിൽ പുതിയ മുദ്ര പതിപ്പിക്കും

0
2934

റിയാദ്: രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന സഊദി യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ “സഊദി അറേബ്യ ബഹിരാകാശത്തേക്ക്” എന്ന പ്രമേയമുള്ള ഒരു പുതിയ മുദ്ര പുറത്തിറക്കി.

സഊദി സ്പേസ് കമ്മീഷനുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് മുദ്ര പുറത്തിറക്കിയത്.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ യാത്രക്കാരുടെ പാസ്‌പോർട്ടിൽ മുദ്ര പതിപ്പിക്കാൻ സീൽ ലഭ്യമാകും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഊദി ബഹിരാകാശ സഞ്ചാരികളായ റയ്‌യാന ബർനാവിയും അലി അൽ ഖർനിയും നടത്തിയ ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമാണ് സീൽ.
ബഹിരാകാശ കമ്മീഷൻ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി “സഊദി അറേബ്യ ബഹിരാകാശത്തേക്ക്” എന്ന കാമ്പെയ്‌ൻ ആരംഭിച്ചു.