ജിദ്ദ: യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ്. ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിൽ പ്രതിഷേധിച്ച് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ ജിദ്ദയിൽ നിന്ന് വൈകിപ്പുറപ്പെട്ട വിമാനം കരിപ്പൂരിൽ റൺ വേ വർക്ക് ആയതിനാൽ അവിടെ ഇറക്കാൻ അനുമതിയില്ലാത്തതിനാൽ കൊച്ചിയിൽ ഇറക്കാൻ നിർബന്ധിതമാകുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
കരിപ്പൂരിലേക്ക് കൊച്ചിയിൽ നിന്ന് ബസ് ഏർപ്പെടുത്താമെന്ന് വിമാനക്കംബനി അറിയിച്ചെങ്കിലും പ്രായമായ ഉംറ തീർഥാടകരടക്കമുള്ളവർക്ക് ബസ് യാത്ര നിലവിൽ ആലോചിക്കാൻ തന്നെ കഴിയില്ലെന്ന് യാത്രക്കാരിൽ ഒരാൾ അറിയിച്ചു. പുറമെ ഡോക്ടർമാർ ബസ് യാത്ര തന്നെ വിലക്കിയ യാത്രക്കാരും കൂട്ടത്തിലുണ്ട്.
കൊച്ചിയിൽ നിന്ന് കരിപ്പൂരിലേക്ക് ബദൽ വിമാനം ഏർപ്പെടുത്താതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങില്ല എന്ന നിലപാടിൽ ആണ് ഇപ്പോൾ യാത്രക്കാർ. നേരത്തെ ജിദ്ദയിൽ ഒരു ദിവസത്തോളം വൈകിയതിന്റെ തളർച്ചയും നിരാശയും യാത്രക്കാർക്കുണ്ട്.
അതിനിടെ ഇന്ന് ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ട വിമാനം സമയം മാറ്റിയതും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനം 1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നെ രാത്രി 10.30നാണെന്ന് പറഞ്ഞു എന്നറിയിപ്പ് വന്നു. അല്പം കഴിഞ്ഞപോൾ ഇപ്പോൾ തന്നെ പുറപ്പെടണം ഫ്‌ളൈറ്റ് ഇന്ന് 2.30 നു തന്നെ പുറപ്പെടുമെന്ന് വീണ്ടും യാത്രക്കാരെ അറിയിച്ചു.
എന്നാൽ ഉടനടി എല്ലാവരും എയർപോർട്ടിൽ എത്തിയപ്പോൾ നാളെ ഉച്ചക്ക് 2.30 നാണെന്നാണ് അറിയിപ്പ്. 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു. ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. ഇത് സംബന്ധമായി മലയാളം പ്രസ്സ് പ്രസിദ്ധീകരിച്ച വാർത്ത താഴെ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




