ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ട വിമാനം പല തവണ സമയം മാറ്റി ഒടുവിൽ നാളെ ഉച്ചക്ക് ശേഷമാണ് പോകുന്നതെന്ന്; സ്‌പൈസ്ജെറ്റിന്റെ തോന്നിയപോലെയുള്ള സമയം മാറ്റത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

0
2003

ജിദ്ദ: പ്രവാസികളെ ബുദ്ധിമുട്ടിച്ച് വീണ്ടും
സ്‌പൈസ്ജെറ്റിന്റെ തോന്നിവാസം.
ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ട വിമാനം പല തവണ സമയം മാറ്റി. ഒടുവിൽ നാളെ ഉച്ചക്ക് ശേഷം പോകുമെനാണ് യാത്രക്കാരെ അറിയിച്ചത്. ഇതോടെ പലർക്കും കുഞ്ഞുങ്ങളെയുമെടുത്ത് പെട്ടിയും ഏറ്റിപിടിച്ചു എയർപോർട്ടിൽ എത്തി തിരിച്ചു പോരേണ്ടി വന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനം 1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നെ രാത്രി 10.30നാണെന്ന് പറഞ്ഞു എന്നറിയിപ്പ്‌ വന്നു. അല്പം കഴിഞ്ഞപോൾ ഇപ്പോൾ തന്നെ പുറപ്പെടണം ഫ്‌ളൈറ്റ് ഇന്ന് 2.30 നു തന്നെ പുറപ്പെടുമെന്ന് വീണ്ടും യാത്രക്കാരെ അറിയിച്ചു.

എന്നാൽ ഉടനടി എല്ലാവരും എയർപോർട്ടിൽ എത്തിയപ്പോൾ നാളെ ഉച്ചക്ക് 2.30 നാണെന്നാണ് അറിയിപ്പ്. 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു. ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്ന പാവം പ്രവാസികൾ
പഠിക്കുന്ന മക്കൾ പരീക്ഷ എഴുതാൻ വേണ്ടി തിയ്യതി നിശ്ചയിച്ചവർ, സന്ദർശക വിസ യിൽ എത്തി അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, ചികിത്സക്ക് വേണ്ടി പുറപ്പെടുന്നവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക