ജിദ്ദയിൽ എസ് ഐ സി – കെഎംസിസി സംയുക്ത ഓഫീസ് ഉദ്‌ഘാടനം ചെയ്തു

റിയാദ്: സമസ്ത ഇസ് ലാമിക് സെന്റര്‍ (എസ്.ഐ.സി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം സി.എച്ച് സെന്റര്‍ കമ്മിറ്റിയും സംയുക്തമായി ആരംഭിച്ച ‘അല്‍ ഹറമൈന്‍’ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ജിദ്ദ ഷറഫിയ സെന്‍ട്രലില്‍ ആരംഭിച്ച ‘അല്‍ ഹറമൈന്‍’ സിയാറ ഓഫീസ് ഉദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാര്‍ നിര്‍വഹിച്ചു.

സഊദി പൗരന്മാരായ അബൂ ജാസിര്‍ ഹസന്‍ അല്‍ ഹര്‍ബി, മഹ്ദി മുഹമ്മദ് സാലിഹ് ശഹരി, എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി, ജിദ്ദ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍, ജനറൽ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി, ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി, അസീസ് പറപ്പൂര്‍, ഒ.കെ.എം മൗലവി, സല്‍മാന്‍ ദാരിമി ആനക്കയം, മുഹമ്മദലി മുസ് ലിയാര്‍, ഉമര്‍ ഹാജി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ ഫൈസി വിളയൂര്‍, ഉസ്മാന്‍ ഫൈസി കല്ലിങ്ങല്‍, അഷ്‌റഫ് ദാരിമി, ജബ്ബാര്‍ ഹുദവി, ബഷീര്‍ മാസ്റ്റര്‍, ഉസ്മാന്‍ എടത്തില്‍, മുസ്തഫ പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് താനൂര്‍, കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, എം. എ റസാഖ് മാസ്റ്റര്‍, പെരിന്തല്‍മണ്ണ സി. എച്ച് സെന്റര്‍ ഭാരവാഹികളായ മുഹമ്മദ് (മണി), അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, ഇഖ്ബാല്‍ മേലാറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമസ്ത ഇസ് ലാമിക് സെന്റര്‍ (എസ്.ഐ.സി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, പെരിന്തല്‍മണ്ണ മണ്ഡലം ജിദ്ദ കെ.എം.സി.സി സി.എച്ച് സെന്റര്‍ സംയുക്ത സംരംഭമാണ് ഷറഫിയ നഗര ഹൃദയഭാഗത്ത് സജ്ജമാക്കിയ അല്‍ ഹറമൈന്‍ സിയാറ സര്‍വീസ്.

അറബ് ലോകത്തെ വിസ്മയാവഹമായ ഇസ് ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങള്‍ അടുത്തറിയാന്‍ സാധിച്ചതായും ഇരു ഹറമുകളുടെ വികസന സംരക്ഷണ രംഗങ്ങളിലെ സഊദി ഭരണാധികാരികളുടെ ആത്മാര്‍ഥ സമര്‍പ്പണവും സേവന സന്നദ്ധതയും മുസ്‌ലിം ലോകം നന്ദിപൂര്‍വം സ്മരിക്കുമെന്നും ആലിക്കുട്ടി മുസ് ലിയാര്‍ അറബ് പൗരന്മാരുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രവാസ ജിദ്ദയിലെ സമസ്ത നേതൃത്വം നല്‍കുന്ന ഉലമ- ഉമറ കൂട്ടായ്മയില്‍ തുടര്‍ന്ന് വരുന്ന ഉദ്യമങ്ങളില്‍ സുപ്രധാനമായ ഒരു കാല്‍വെപ്പാണ് എസ്.ഐ.സി ജിദ്ദ, സി.എച്ച് സെന്റര്‍ സംയുക്ത സംരംഭമെന്ന് സയ്യിദ് ഉബൈദുല്ല തങ്ങള്‍ പറഞ്ഞു.