ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇരട്ടക്കുട്ടികളായ കുഞ്ഞുങ്ങളുടെ പിറന്നാൾദിനത്തിൽ പങ്കുവെച്ചചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ
ശനിയാഴ്ചയായിരുന്നു
ഷെയ്ഖയ്ക്കും റാഷിദിനും
രണ്ടാംജന്മദിനം. മക്കളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ട് ‘സുപ്രഭാതം, ഇന്ന് അത്ഭുതകരമായ ദിനം’ എന്ന വാചകത്തോടെയാണ് ശൈഖ് ഹംദാൻ വിശേഷദിവസം അറിയിച്ചത്.
കൂടാതെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പമുള്ള നിമിഷങ്ങളും ശൈഖ് ഹംദാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറെ ഹൃദയസ്പർശിയായ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. കൂടാതെ കുഞ്ഞുങ്ങൾക്ക് ആയിരക്കണക്കിനാളുകൾ ആശംസകളും നേർന്നിട്ടുണ്ട്.




