സഊദി മരുഭൂമിയിലൂടെ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി; കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

0
2871

റിയാദ്: സഊദി അറേബ്യയിലെ റുബ്ഉല്‍ഖാലി മരുഭൂമിയിൽ ഉമ്മുഅത്‌ല എന്ന പ്രദേശത്ത് കാണാതായ സഊദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയിലൂടെ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍ ആഴ്ന്ന് സഊദി പൗരന്‍ മരുഭൂമധ്യത്തില്‍ കുടുങ്ങുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരനെ കാണാതായതായി, മരുഭൂമികളില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനക്ക് വിവരം ലഭിക്കുകയായിരുന്നു. സംഘടനക്കു കീഴിലെ വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലിലൂടെയാണ് വെള്ളവും ഭക്ഷണവും കിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സഊദി പൗരനെ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക