മക്ക: രാജ്യത്തിനകത്ത് നിന്ന് ഹജ്ജ് നിർവഹിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ വെബ്‌സൈറ്റ് വഴിയോ “നുസുക്” ആപ്ലിക്കേഷൻ വഴിയോ നേരിട്ട് റിസർവേഷൻ റദ്ദാക്കാനുള്ള അഭ്യർത്ഥന സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ഹജ് പെര്‍മിറ്റ് റദ്ദാക്കേണ്ട ആവശ്യമില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാക്കേജ് അനുസരിച്ച പണം പൂര്‍ണമായും അടച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹജ് പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.




