സഊദിയിൽ വാഹന ഇറക്കുമതി കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

0
1576

റിയാദ്: മന്ത്രാലയം നിര്‍ദേശിച്ച വാഹന ഇറക്കുമതി വിതരണ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കുള്ള
ഇറക്കുമതി വിലക്ക് തുടരുമെന്ന് സഊദി വാണിജ്യ മന്ത്രാലയം. 20 വാഹന കമ്പനികൾക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് മാസം മുമ്പ് പദ്ധതി രേഖകള്‍ സമർപ്പിക്കണമെന്നാണ് ചട്ടം.

രാജ്യത്തേക്ക് വാഹന ഇറക്കുമതി ചെയ്യുന്ന ഇരുപത്തിയൊന്ന് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിര്‍ദ്ദേശിച്ച വിവരങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് നടപടി. സൗദി സെന്റര്‍ ഫോര്‍ എനര്‍ജി എഫിഷ്യന്‍സിയുടെ അംഗീകാരം. വാഹന ഇറക്കുമതി വിതരണത്തിനായി സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ തുടങ്ങിയ സമര്‍പ്പിക്കാത്ത കമ്പനികളെയാണ് വിലക്കിലേര്‍പ്പെടുത്തിയത്.