മനാമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. അണ്ടൂര്‍കോണം സ്വദേശിയായ നബില്‍ മന്‍സിലില്‍ നൗഷാദ് (48) ആണ് മരിച്ചത്. അറാദ് റാമിസില്‍ ഫുഡ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
നെഞ്ച് വേദനയെ തുടര്‍ന്ന് നൗഷാദിനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ജൂണില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ബഹ്റൈനില്‍ എത്തുന്നതിന് മുമ്പ് ഇരുപത് വര്‍ഷം ഒമാനില്‍ ജോലി ചെയ്തിരുന്നു. ഭാര്യ – ഷീജ. മക്കള്‍ – നബീല്‍, നദീര്‍, യാസിം.




